2010 ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

കണ്ണ്നീര്

റമളാന്‍ ദിനരാത്രങ്ങളെ  മുഴുവനായും ഞെട്ടിപ്പിച്ചു കൊണ്ടാണ്  വിസ്വോസിക്കാനാവാത്ത ആ വാര്‍ത്ത ദുബായില്‍ നിന്നും എത്തിയത് .  ഒരു യുവാവിന്റെ അന്ത്യവും  ഇത്രയേറെ ദുഃഖം നല്‍കിയിട്ടില്ല. ഒരു കുടുംബത്തിനും താങ്ങാന്‍ കഴിയുന്ന തരത്തിലായിരുന്നില്ല ആ വേര്‍പാട്. നഷ്ടപ്പെട്ട ആ പ്രിയ സുഹൃതിനെക്കുരിചോര്ത്ത് കണ്ണീരില്‍ മുങ്ങിയ എത്രയോ സ്നേഹിതന്മാര്‍, പകരനെലൂരിനെയും അയല്‍ ‍ പ്രദേശങ്ങളെയും അദ്ദേഹം ജോലി ചെയ്തിരുന്ന അല്കൂസിനെയും മൌനമാക്കിയ ദിനങ്ങളായിരുന്നു അത്.
വിശേഷണങ്ങള്‍ ഒട്ടനവധി അലങ്കരിക്കുന്ന ഒരു  യുവാവ് , കടിനാട്ദ്വാനിയായ ഒരാളായിരുന്നു സ്നേഹത്തോടെ ഉണ്ണി എന്ന എല്ലാവരും വിളിച്ചിരുന്ന രഹീം.
    ഊര്‍ജ്ജസ്സോലനായിട്ടല്ലാതെ ഒരു നിമിഷം പോലും കാണാത്ത രഹീം താന്‍ ചെയ്യുന്ന ജോലിയില്‍ വളരെയടികം ആത്മാര്താധ കാണിക്കുന്ന ചുരുക്കം ആളുകളില്‍ ഒരാളായിരുന്നു.കുറ്റിപ്പുറം ,വളാഞ്ചേരി ,തിരൂര്‍ ഭാഗങ്ങളില്‍ വളരെയടികം സുഹ്രത് ബന്ധങ്ങള്‍ ഉണ്ടായിരുന്ന രഹീം ലൈബ്രറി രൂപീകരനത്തിന്നു    വേണ്ടി വളരെക്കൂടുതല്‍ സഹായ സഹകരണങ്ങള്‍  നല്‍കിയ വ്യക്തിയാണ്.
 
       തീരാ നഷ്ട്ടമായ ഈ വേര്‍പാടിന്റെ ആഘാതത്തില്‍ നിന്നും എത്രയും പെട്ടെന്ന്‍ മുക്തി നേടാന്‍ അദ്ധേഹത്തിന്റെ കുടുംബത്തിനു ദൈവം സഹായം നല്‍കട്ടെ എന്നും  അദ്ധേഹത്തിന്റെ പരലോക ജീവിതം സുഗകരമാവട്ടെ എന്നും ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു കൊണ്ട് നിര്ത്തുന്നു.
 
     - നാഷണല്‍ ലൈബ്രറി & വായനശാല.
       27 -09 .2010

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ