മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ പകരനെല്ലൂർ ആകുന്നു നാഷണൽ ലൈബ്രറിയുടെ ജന്മ സ്ഥലം.ഒരു ദിവസം സുഹൃത്തുക്കളിൽ ഒരാൾ പകരനെല്ലൂരിൽ ഒരു ലൈബ്രറി തുടങ്ങണമെന്ന ആശയം മുന്നോട്ടു വെച്ചു. മറ്റുള്ള സുഹൃത്തുക്കൾ ആ ആശയത്തെ വളരെ ഉത്സാഹ പൂർവ്വം സ്വീകരിച്ചു. ചെറിയൊരു ഗ്രാമമായ പകരനെല്ലൂർ പക്ഷെ സാമ്പത്തികമായി വളരയധികം മുമ്പിലായിരുന്നു.ജോലിയില്ലാത്തവരായി ആരും തന്നെ ഉണ്ടായിരുന്നില്ല.കാരണം രണ്ട് പതിറ്റാണ്ട് മുമ്പ് തന്നെ കരിങ്കൽ ക്വറി വ്യവസായം പകരനെല്ലൂരിൽ ആരംബിച്ചിരുന്നു.. ഇപ്പോഴത് പകരനെല്ലൂരിലെ മുഴുവൻ കുടുംബങ്ങളുടേൂം ദാരിദ്ര്യത്തെ തുടച്ച് മാറ്റിയിരിക്കുന്നു.. മാത്രമല്ല വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം പണ്ട് മുതലേ വളരെക്കൂടുതലുമായിരുന്നു.ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ വിദ്യാഭ്യാസ രംഗത്ത് വേണ്ടത്ത്ര ശ്രദ്ധ പതിപ്പിക്കാൻ കഴിഞ്ഞില്ല.ഇതെല്ലാം തന്നെ പിൽകാലത്തെ തലമുറയുടെ വിദ്യാഭ്യാസത്തെ വളരെ ദോശകരമായി ബാധിച്ചു.വളരെ പെട്ടെന്ന് തന്നെ വുദ്യാഭ്യാസ രംഗത്ത് ഒരു മാറ്റം അനിവാര്യമായിത്തീർന്നു.ഓരോ ദിവസം കഴിയും തോറും നാട്ടുകാരുടെ പീന്തുണ ഏറി വന്നു.
2005- ന്റെ ആദ്യ മാസങ്ങളിൽ തന്നെ അതിന്ന് വേണ്ട പരിശ്രമം തുടങ്ങി. ആദ്യമായിത്തന്നെ ഒരു കെട്ടിടം അതിന്നു വേണ്ടി ഞങ്ങൾ കണ്ടെത്തി.ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടം അവരുമായി സംസ്സാരിച്ച് ഏർപ്പാട് ചെയ്തു.കോൺക്രീറ്റ് വരെ പണി തീർന്നിരുന്ന ആ കെട്ടിടത്തിന്റെ ബാക്കി പണിയെല്ലാം മുഴുവൻ നാട്ടുകാരുടേയും നല്ല മനുഷ്യരുടേയും സഹായതോടെ 2006-ൽ ഡിസംബർ മാസത്തോടെ പൂർത്തീകരിച്ചു.നാഷണൽ ലൈബ്രറി എന്ന് നാമകരണം ചെയ്തു.2007-ൽ വളരെ കുറച്ച് പുസ്തകങ്ങളുമായി ആരംഭിച്ച ലൈബ്രറി 2008 അവസാനതോടെ 1000 പുസ്തകങ്ങൾ എന്ന കടമ്പ കടക്കുകയും ചെയ്തു. പുസ്തകങ്ങളുടെ ശേഖരണത്തിന്നു വേണ്ടി നാട്ടുകാർ മുഴുവൻ പരിശ്രമിച്ചു.
2009-ജനുവരിയിൽ ഞങ്ങളുടെ ആവശ്യപ്രകാരം സന്ദർശനം നടത്തിയ തിരൂർ താലൂക്ക് ലൈബ്രറി സെക്രട്ടറി സംതൃപ്തി രേഖപ്പെടുത്തി.അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പുസ്തകത്തിന്റെ എണ്ണം ആയിരത്തിൽനിന്നും ആയിരത്തി ഇരുന്നൂർ ആയി വർദ്ധിപ്പിച്ചു.താലൂക്ക് സെക്രട്ടറിയുടെ രണ്ടാം വട്ട സന്ദർശനത്തിൽ പുസ്തകങ്ങളും ബന്ധപ്പെട്ടവയും പരിശോധന നടത്തുകയും നാഷണൽ ലൈബ്രറി അംഗീകാരത്തിന്നു വേണ്ടി താലൂക് ലൈബ്രറി കൗൺസിൽ ജില്ലാ ലൈബ്രറി കൗൺസിലിനോടും സംസ്ഥാന ലൈബ്രറി കൗൺസിലിനോടും നിർദ്ദേശിക്കാമെന്ന് ഉറപ്പ് തരികയും ചെയ്തു.അപേക്ഷയും മറ്റും തപാലിൽ ഉടൻ തന്നെ അയച്ചു കൊടുക്കുകയും ചെയ്തു.. 2009 നവംബർ 26-ന്ന് സംസ്ഥാന ലൈബ്രറി കൗൺസിൽ നാഷണൽ ലൈബ്രറിക്ക് അംഗീകാരം നൽകുകയും ചെയ്തു.
ഈ നിമിഷം വരെ ലൈബ്രറിക്കു വേണ്ട സഹായ സഹകരണങ്ങൾ നൽകിയ എല്ലാവരേയും ഈ അംഗീകാരത്തിന്റെ ധന്യ വേളയിൽ സ്മരിച്ചു കൊണ്ട് ഇനിയും സഹായ സഹകരണങ്ങൽ പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു.
നന്ദി.
നൗഷാദ് .കെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ