മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൽ പെട്ട പകരനെല്ലൂർ ഗ്രാമം.ഈ ഗ്രാമത്തിൽ അടുത്തിടെ സ്ഥാപിതമായ ഒരു ലൈബ്രറിയാണ് നാഷണൽ ലൈബ്രറി.ഈ ലൈബ്രറിയിൽ നിന്നാൺ നിലാവിളിച്ചം ആരംഭിക്കുന്നത്.ഒഴിവ് ദിവസങ്ങളിലും രാത്രി കാലങ്ങളിലും ഇവിടെ ഒത്തു ചേർന്ന് വിവിധ വിഷയങ്ങളെക്കുറിച്ച് ച്ചർച്ച ചെയ്യുന്ന ലൈബ്രറിയുടെ സജീവ പ്രവർത്തകർ,മുറിഞ്ഞു പോയ സംസ്കാര വള്ളികളെക്കുറിച്ചും നശിച്ചു കൊണ്ടിരിക്കുന്ന സമൂഹ നന്മകളെക്കുറിച്ചും വിദ്യാഭ്യാസക്കുതിപ്പിനിടയിലെ കിതപ്പിനെക്കുറിച്ചുമെല്ലാം നീളുന്ന ച്ചർച്ചയാകുമത്.കൃഷിയെക്കുറിച്ചുള്ള ച്ചർച്ചയും ഇടക്കൊക്കെ ഉണ്ടാവാറുണ്ട്. ഈ ച്ചർച്ചകൾക്കിടെയാണ് ഒരു പ്രവർത്തകൻ "നമുക്ക് പാടത്ത് കൃഷി നടത്തിയാലോ" എന്ന് പറഞ്ഞത്. മറ്റെല്ലാവരും ഒന്നാലോചിച്ച് "അതെ നല്ലത് തന്നെ " എന്ന് മറുപടിയും പറഞ്ഞു. കൃഷിയിടങ്ങളെ സംരക്ഷിക്കണമെന്നും തുടരെ തുടരെ കൃഷി ചെയ്താലേ അത് നില നിന്നു പോരുകയുള്ളൂവേന്നും സ്കൂളുകളിൽ വായിച്ച് പഠിച്ച അവർക്ക് സന്തോഷം തോന്നി.നാൾക്കു നാൾ നെൽകൃഷിയോടുള്ള സ്നേഹം വർദ്ധിക്കാൻ തുടങ്ങി.ഉടനെ ലൈബ്രറിയിലെ ഏഴ് പേർ ചേർന്ന് നെൽ കൃഷി നടത്താൻ തീരുമാനിക്കുകയും ചെയ്തു.
കുട്ടിക്കാലത്തു പോലും അവരുടെ വീടിനടുത്തോ സ്കൂളീൽ പോകുന്ന വഴിക്കോ നെൽ പാടം കാണാത്ത അവർ പക്ഷെ വിദൂര സ്ഥലങ്ങളിൽ പോകുമ്പോൾ കാണുന്ന നെൽപാടങ്ങളെ കൺ കുളിർക്കെ നോക്കിക്കാണാറുണ്ടെത്രേ.അച്ചനമ്മമാരോട് നെൽപാടങ്ങളെക്കുറിച്ച് ചോദിച്ചറിയുമ്പോഴൊക്കെ അവർക്ക് സംശയം ജനിക്കാറുണ്ടത്ത്രേ."എന്താ അമ്മേ നമ്മുടെ നാട്ടിലൊന്നും നെൽപാടങ്ങൾ ഇല്ലാത്തത്.അമ്മയുടെ ംകുട്ടിക്കാലത്ത് ഇപ്പോഴത്തെ പോലെ ടൗണിൽ പോയി ആയിരുന്നോ സാധനങ്ങൾ കൊണ്ട് വന്നിരുന്നത്."അപ്പോൾ അമ്മ പറായുമായിരുന്നു. 'അല്ല നമ്മുടെ ചുറ്റുപാടിലും കൃഷി ഉണ്ടായിരുന്നു.ആ നെൽപാടങ്ങളെല്ലാം കൃഷി ചെയ്യാതിരുന്നത് കൊണ്ട് വീട് വെക്കേണ്ട ആവശ്യക്കാർ സ്ഥലം മേടിച്ച് മണ്ണിട്ട് നികത്തി വീടുകൾ വെച്ചു."അമ്മ ഇത് കൂടി പറഞ്ഞപ്പോൾ അവർക്ക് കൃഷി ചെയ്യാനുള്ള ആഗ്രഹം വർദ്ധിച്ചു.
അവരുടെ നാട്ടിൻ പുറത്തെ ഒരേയൊരു നെൽപാടം അതിന്റെ ഉടമയുമായി സംസ്സാരിച്ച് കരാറിലേർപ്പെട്ടു.പുൾ വളർന്ന് കാട് പോലെ കിടന്നിരുന്ന ആ പാടം ഉഴുതു മറിച്ച് ശ്രിപ്പെടുത്തി.നല്ല വിളവ് കിട്ടുന്ന ഒന്നാന്തരം വിത്ത് തൊട്ടടുത്തുള്ള കാർഷിക സർവ്വകലാശാലയിൽ നിന്നും വാങ്ങി അവീടുത്തെ കാർഷിക വിദഗ്ധരുമായി കൂടിയലോചിച്ച് പുതിയ തരം ഞാർ നടീൽ മേഷീൻ ഉപയോഗിച്ച് മുഴുവൻ നാട്ടുകാരുടേയും സാനിദ്ധ്യത്തിൽ ആഘോഷ പൂർവ്വം നടത്തി.കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൽ നിന്നും കുറ്റിപ്പുറം കൃഷി ഭവനിൽ നിന്നും ആവശ്യമായ മുഴുവൻ സഹായ സഹകരണങ്ങളും ലഭിച്ചു.
ഇതിലെ യുവാക്കളായ ഏഴ് പേർ ആരും തന്നെ ജോലി ഇല്ലാത്തവരായിരുന്നില്ല.അവരുടെ ജോലി കഴിഞ്ഞുള്ള സമയത്തും ഒഴിവു ദിവസങ്ങളിലും പാടത്തേക്കിറങ്ങി വിളവ് വർദ്ധിപ്പിക്കാൻ ആകുന്ന വിധം പരിശ്രമിച്ചുകൊണ്ടിരുന്നു. നെൽകതിരിന്റെ വലിപ്പത്തിനനുസരിച്ച് പാടത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിച്ചു കൊണ്ടിരുന്നു.മഴയില്ലാത്തപ്പോഴും തോട്ടിലെ നീരൊഴുക്ക് കുറഞ്ഞപ്പോഴും പാടത്തിന്റെ മദ്ധ്യ ഭാഗത്തുള്ള കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ആവശ്യത്തിൽ കൂടാതേയും കുറയാതേയും ലഭ്യമാക്കിക്കൊണ്ടിരുന്നു.നെല്ലിനെ നശിപ്പിക്കൻ വരുന്ന പക്ഷികളേയും മയിൽ പോലോത്തവേയും വലയിലാക്കാൻ വേണ്ട പദ്ധതികളേയും ആസൂത്രണം ചെയ്തു.എന്നും പാടത്തേക്ക് ഓരോരുത്തറായി വന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
മൂന്ന് മാസം കഴിഞ്ഞു.നെല്ല് അവർ പ്രതീക്ഷിച്ചതിലേറെ വിളവെടുത്തു.യുവ കർഷകർ എല്ലാവരും തന്നെ സന്തോഷത്തിലായി.കൂടെ നാട്ടുകാരും മറ്റു കൃഷിയെ സ്നേഹിക്കുന്ന എല്ലാവരും.അവരെല്ലാം പറഞ്ഞു."ഇത്ര വിളവെടുപ്പ് ഈ പാടത്ത് ആദ്യമായണ്.പതിറ്റാണ്ടുകൾക്ക് മുമ്പെങ്ങോ ഇതിനോടടുത്ത് വിളവെടുപ്പ് ഉണ്ടായിരുന്നു.ഇത് നിങ്ങളുടെ വിജയമാണ്.നിങ്ങളുടെ കൂട്ടായ്മയുടെ വിജയമാണ്. നിങ്ങളുടെ കൂട്ടായ അദ്ധ്വാനത്തിന്റെ ഫലമാണ്.നഷ്ടപ്പെട്ടെന്ന് ഞങ്ങൾ കരുത്തിയ പഴയ കാല പ്രതാപം നമ്മുടെ നാടിന്ന് തിരിച്ചു കിട്ടിയിരിക്കുന്നു,ഈ തലമുറക്കും വരും തലമുറക്കും നിങ്ങളുടെ പ്രയത്നം കാണിച്ചു കൊടുത്തത് വിലമതിക്കാനാകാത്തത്താണ്."അവരെല്ലാം പറഞ്ഞു.
പഴയ കാല കൃഷി നടത്തിപ്പുകാരേയും കർഷകരേയും സ്മരിച്ചു കൊണ്ട് ഈ നിലാ വെളിച്ചം ഇവുടെ പരിസമാപ്തി കൊള്ളുന്നു.
എല്ലാവർക്കും നന്ദിയോടെ
നൗഷാദ് കണിയേരി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ