2010 ഡിസംബർ 30, വ്യാഴാഴ്‌ച



----- Forwarded Message ----
From: Noushad Kaniyeri <kaniyerinoushad@yahoo.com>
To: abbas paingannur <abbasbinmohammedpp@yahoo.co.in>; asma kaniyeri <kaniyeriasma@yahoo.com>; mirsa afsal <afsal_mirsa@yahoo.com>; RIYAS ALIYAN <riyasvp81@gmail.com>; Asmi Ams <asmiams@yahoo.com>; Shoukath Ali <shoukath.ali@ajeqatar.com>; bibin <bibinmicc@gmail.com>; gafoor ck kattipperuthi <gafoorck2003@yahoo.com>; GAFOORKA <ck.of.abdulgafoor@gmail.com>; DIBESH <dibeshbabu@gmail.com>; jeejesh desert safari <jeejeshdubai@yahoo.com>; jabir <jabirmon85@gmail.com>; JAIMON <jacobjaimon@hotmail.com>; jamshy <jamsheed.p@bgeeng.com>; jishan <jishankp@gmail.com>
Sent: Fri, 31 December, 2010 8:38:01 AM
Subject:

src='http://www.greetings.prokerala.com/graphics/glitters/new-year-glitter/newyearcard.gif' alt='Glitter Graphics,Glitters,Glitter,Malayalam Glitters'/></a></center>


2010 സെപ്റ്റംബർ 2, വ്യാഴാഴ്‌ച

വിട പറഞ്ഞ ഞങ്ങളുടെ
പ്രിയ കൂട്ടുകാരന്‍
രഹീമിന്














നാഷണല്‍ ലൈബ്രരിയുടെ
ഒരായിരം കണ്ണീര്‍പൂക്കള്‍

2010 ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

കണ്ണ്നീര്

റമളാന്‍ ദിനരാത്രങ്ങളെ  മുഴുവനായും ഞെട്ടിപ്പിച്ചു കൊണ്ടാണ്  വിസ്വോസിക്കാനാവാത്ത ആ വാര്‍ത്ത ദുബായില്‍ നിന്നും എത്തിയത് .  ഒരു യുവാവിന്റെ അന്ത്യവും  ഇത്രയേറെ ദുഃഖം നല്‍കിയിട്ടില്ല. ഒരു കുടുംബത്തിനും താങ്ങാന്‍ കഴിയുന്ന തരത്തിലായിരുന്നില്ല ആ വേര്‍പാട്. നഷ്ടപ്പെട്ട ആ പ്രിയ സുഹൃതിനെക്കുരിചോര്ത്ത് കണ്ണീരില്‍ മുങ്ങിയ എത്രയോ സ്നേഹിതന്മാര്‍, പകരനെലൂരിനെയും അയല്‍ ‍ പ്രദേശങ്ങളെയും അദ്ദേഹം ജോലി ചെയ്തിരുന്ന അല്കൂസിനെയും മൌനമാക്കിയ ദിനങ്ങളായിരുന്നു അത്.
വിശേഷണങ്ങള്‍ ഒട്ടനവധി അലങ്കരിക്കുന്ന ഒരു  യുവാവ് , കടിനാട്ദ്വാനിയായ ഒരാളായിരുന്നു സ്നേഹത്തോടെ ഉണ്ണി എന്ന എല്ലാവരും വിളിച്ചിരുന്ന രഹീം.
    ഊര്‍ജ്ജസ്സോലനായിട്ടല്ലാതെ ഒരു നിമിഷം പോലും കാണാത്ത രഹീം താന്‍ ചെയ്യുന്ന ജോലിയില്‍ വളരെയടികം ആത്മാര്താധ കാണിക്കുന്ന ചുരുക്കം ആളുകളില്‍ ഒരാളായിരുന്നു.കുറ്റിപ്പുറം ,വളാഞ്ചേരി ,തിരൂര്‍ ഭാഗങ്ങളില്‍ വളരെയടികം സുഹ്രത് ബന്ധങ്ങള്‍ ഉണ്ടായിരുന്ന രഹീം ലൈബ്രറി രൂപീകരനത്തിന്നു    വേണ്ടി വളരെക്കൂടുതല്‍ സഹായ സഹകരണങ്ങള്‍  നല്‍കിയ വ്യക്തിയാണ്.
 
       തീരാ നഷ്ട്ടമായ ഈ വേര്‍പാടിന്റെ ആഘാതത്തില്‍ നിന്നും എത്രയും പെട്ടെന്ന്‍ മുക്തി നേടാന്‍ അദ്ധേഹത്തിന്റെ കുടുംബത്തിനു ദൈവം സഹായം നല്‍കട്ടെ എന്നും  അദ്ധേഹത്തിന്റെ പരലോക ജീവിതം സുഗകരമാവട്ടെ എന്നും ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു കൊണ്ട് നിര്ത്തുന്നു.
 
     - നാഷണല്‍ ലൈബ്രറി & വായനശാല.
       27 -09 .2010

നിലാവിളിച്ചം

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൽ പെട്ട പകരനെല്ലൂർ ഗ്രാമം.ഈ ഗ്രാമത്തിൽ അടുത്തിടെ സ്ഥാപിതമായ ഒരു ലൈബ്രറിയാണ് നാഷണൽ ലൈബ്രറി.ഈ ലൈബ്രറിയിൽ നിന്നാൺ നിലാവിളിച്ചം ആരംഭിക്കുന്നത്.ഒഴിവ് ദിവസങ്ങളിലും രാത്രി കാലങ്ങളിലും ഇവിടെ ഒത്തു ചേർന്ന് വിവിധ വിഷയങ്ങളെക്കുറിച്ച് ച്ചർച്ച ചെയ്യുന്ന ലൈബ്രറിയുടെ സജീവ പ്രവർത്തകർ,മുറിഞ്ഞു പോയ സംസ്കാര വള്ളികളെക്കുറിച്ചും നശിച്ചു കൊണ്ടിരിക്കുന്ന സമൂഹ നന്മകളെക്കുറിച്ചും വിദ്യാഭ്യാസക്കുതിപ്പിനിടയിലെ കിതപ്പിനെക്കുറിച്ചുമെല്ലാം നീളുന്ന ച്ചർച്ചയാകുമത്.കൃഷിയെക്കുറിച്ചുള്ള ച്ചർച്ചയും ഇടക്കൊക്കെ ഉണ്ടാവാറുണ്ട്. ഈ ച്ചർച്ചകൾക്കിടെയാണ് ഒരു പ്രവർത്തകൻ "നമുക്ക് പാടത്ത് കൃഷി നടത്തിയാലോ" എന്ന് പറഞ്ഞത്. മറ്റെല്ലാവരും ഒന്നാലോചിച്ച് "അതെ നല്ലത് തന്നെ " എന്ന് മറുപടിയും പറഞ്ഞു. കൃഷിയിടങ്ങളെ സംരക്ഷിക്കണമെന്നും തുടരെ തുടരെ കൃഷി ചെയ്താലേ അത് നില നിന്നു പോരുകയുള്ളൂവേന്നും സ്കൂളുകളിൽ വായിച്ച് പഠിച്ച അവർക്ക് സന്തോഷം തോന്നി.നാൾക്കു നാൾ നെൽകൃഷിയോടുള്ള സ്നേഹം വർദ്ധിക്കാൻ തുടങ്ങി.ഉടനെ ലൈബ്രറിയിലെ ഏഴ് പേർ ചേർന്ന് നെൽ കൃഷി നടത്താൻ തീരുമാനിക്കുകയും ചെയ്തു.


കുട്ടിക്കാലത്തു പോലും അവരുടെ വീടിനടുത്തോ സ്കൂളീൽ പോകുന്ന വഴിക്കോ നെൽ പാടം കാണാത്ത അവർ പക്ഷെ വിദൂര സ്ഥലങ്ങളിൽ പോകുമ്പോൾ കാണുന്ന നെൽപാടങ്ങളെ കൺ കുളിർക്കെ നോക്കിക്കാണാറുണ്ടെത്രേ.അച്ചനമ്മമാരോട് നെൽപാടങ്ങളെക്കുറിച്ച് ചോദിച്ചറിയുമ്പോഴൊക്കെ അവർക്ക് സംശയം ജനിക്കാറുണ്ടത്ത്രേ."എന്താ അമ്മേ നമ്മുടെ നാട്ടിലൊന്നും നെൽപാടങ്ങൾ ഇല്ലാത്തത്.അമ്മയുടെ ംകുട്ടിക്കാലത്ത് ഇപ്പോഴത്തെ പോലെ ടൗണിൽ പോയി ആയിരുന്നോ സാധനങ്ങൾ കൊണ്ട് വന്നിരുന്നത്."അപ്പോൾ അമ്മ പറായുമായിരുന്നു. 'അല്ല നമ്മുടെ ചുറ്റുപാടിലും കൃഷി ഉണ്ടായിരുന്നു.ആ നെൽപാടങ്ങളെല്ലാം കൃഷി ചെയ്യാതിരുന്നത് കൊണ്ട് വീട് വെക്കേണ്ട ആവശ്യക്കാർ സ്ഥലം മേടിച്ച് മണ്ണിട്ട് നികത്തി വീടുകൾ വെച്ചു."അമ്മ ഇത് കൂടി പറഞ്ഞപ്പോൾ അവർക്ക് കൃഷി ചെയ്യാനുള്ള ആഗ്രഹം വർദ്ധിച്ചു.

അവരുടെ നാട്ടിൻ പുറത്തെ ഒരേയൊരു നെൽപാടം അതിന്റെ ഉടമയുമായി സംസ്സാരിച്ച് കരാറിലേർപ്പെട്ടു.പുൾ വളർന്ന് കാട് പോലെ കിടന്നിരുന്ന ആ പാടം ഉഴുതു മറിച്ച് ശ്രിപ്പെടുത്തി.നല്ല വിളവ് കിട്ടുന്ന ഒന്നാന്തരം വിത്ത് തൊട്ടടുത്തുള്ള കാർഷിക സർവ്വകലാശാലയിൽ നിന്നും വാങ്ങി അവീടുത്തെ കാർഷിക വിദഗ്ധരുമായി കൂടിയലോചിച്ച് പുതിയ തരം ഞാർ നടീൽ മേഷീൻ ഉപയോഗിച്ച് മുഴുവൻ നാട്ടുകാരുടേയും സാനിദ്ധ്യത്തിൽ ആഘോഷ പൂർവ്വം നടത്തി.കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൽ നിന്നും കുറ്റിപ്പുറം കൃഷി ഭവനിൽ നിന്നും ആവശ്യമായ മുഴുവൻ സഹായ സഹകരണങ്ങളും ലഭിച്ചു.

ഇതിലെ യുവാക്കളായ ഏഴ് പേർ ആരും തന്നെ ജോലി ഇല്ലാത്തവരായിരുന്നില്ല.അവരുടെ ജോലി കഴിഞ്ഞുള്ള സമയത്തും ഒഴിവു ദിവസങ്ങളിലും പാടത്തേക്കിറങ്ങി വിളവ് വർദ്ധിപ്പിക്കാൻ ആകുന്ന വിധം പരിശ്രമിച്ചുകൊണ്ടിരുന്നു. നെൽകതിരിന്റെ വലിപ്പത്തിനനുസരിച്ച് പാടത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിച്ചു കൊണ്ടിരുന്നു.മഴയില്ലാത്തപ്പോഴും തോട്ടിലെ നീരൊഴുക്ക് കുറഞ്ഞപ്പോഴും പാടത്തിന്റെ മദ്ധ്യ ഭാഗത്തുള്ള കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ആവശ്യത്തിൽ കൂടാതേയും കുറയാതേയും ലഭ്യമാക്കിക്കൊണ്ടിരുന്നു.നെല്ലിനെ നശിപ്പിക്കൻ വരുന്ന പക്ഷികളേയും മയിൽ പോലോത്തവേയും വലയിലാക്കാൻ വേണ്ട പദ്ധതികളേയും ആസൂത്രണം ചെയ്തു.എന്നും പാടത്തേക്ക് ഓരോരുത്തറായി വന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

മൂന്ന് മാസം കഴിഞ്ഞു.നെല്ല് അവർ പ്രതീക്ഷിച്ചതിലേറെ വിളവെടുത്തു.യുവ കർഷകർ എല്ലാവരും തന്നെ സന്തോഷത്തിലായി.കൂടെ നാട്ടുകാരും മറ്റു കൃഷിയെ സ്നേഹിക്കുന്ന എല്ലാവരും.അവരെല്ലാം പറഞ്ഞു."ഇത്ര വിളവെടുപ്പ് ഈ പാടത്ത് ആദ്യമായണ്.പതിറ്റാണ്ടുകൾക്ക് മുമ്പെങ്ങോ ഇതിനോടടുത്ത് വിളവെടുപ്പ് ഉണ്ടായിരുന്നു.ഇത് നിങ്ങളുടെ വിജയമാണ്.നിങ്ങളുടെ കൂട്ടായ്മയുടെ വിജയമാണ്. നിങ്ങളുടെ കൂട്ടായ അദ്ധ്വാനത്തിന്റെ ഫലമാണ്.നഷ്ടപ്പെട്ടെന്ന് ഞങ്ങൾ കരുത്തിയ പഴയ കാല പ്രതാപം നമ്മുടെ നാടിന്ന് തിരിച്ചു കിട്ടിയിരിക്കുന്നു,ഈ തലമുറക്കും വരും തലമുറക്കും നിങ്ങളുടെ പ്രയത്നം കാണിച്ചു കൊടുത്തത് വിലമതിക്കാനാകാത്തത്താണ്."അവരെല്ലാം പറഞ്ഞു.

പഴയ കാല കൃഷി നടത്തിപ്പുകാരേയും കർഷകരേയും സ്മരിച്ചു കൊണ്ട് ഈ നിലാ വെളിച്ചം ഇവുടെ പരിസമാപ്തി കൊള്ളുന്നു.

എല്ലാവർക്കും നന്ദിയോടെ

നൗഷാദ് കണിയേരി

ലൈബ്രറിയുടെ ചരിത്രം

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ പകരനെല്ലൂർ ആകുന്നു നാഷണൽ ലൈബ്രറിയുടെ ജന്മ സ്ഥലം.ഒരു ദിവസം സുഹൃത്തുക്കളിൽ ഒരാൾ പകരനെല്ലൂരിൽ ഒരു ലൈബ്രറി തുടങ്ങണമെന്ന ആശയം മുന്നോട്ടു വെച്ചു. മറ്റുള്ള സുഹൃത്തുക്കൾ ആ ആശയത്തെ വളരെ ഉത്സാഹ പൂർവ്വം സ്വീകരിച്ചു. ചെറിയൊരു ഗ്രാമമായ പകരനെല്ലൂർ പക്ഷെ സാമ്പത്തികമായി വളരയധികം മുമ്പിലായിരുന്നു.ജോലിയില്ലാത്തവരായി ആരും തന്നെ ഉണ്ടായിരുന്നില്ല.കാരണം രണ്ട് പതിറ്റാണ്ട് മുമ്പ് തന്നെ കരിങ്കൽ ക്വറി വ്യവസായം പകരനെല്ലൂരിൽ ആരംബിച്ചിരുന്നു.. ഇപ്പോഴത് പകരനെല്ലൂരിലെ മുഴുവൻ കുടുംബങ്ങളുടേ‍ൂം ദാരിദ്ര്യത്തെ തുടച്ച് മാറ്റിയിരിക്കുന്നു.. മാത്രമല്ല വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം പണ്ട് മുതലേ വളരെക്കൂടുതലുമായിരുന്നു.ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ വിദ്യാഭ്യാസ രംഗത്ത് വേണ്ടത്ത്ര ശ്രദ്ധ പതിപ്പിക്കാൻ കഴിഞ്ഞില്ല.ഇതെല്ലാം തന്നെ പിൽകാലത്തെ തലമുറയുടെ വിദ്യാഭ്യാസത്തെ വളരെ ദോശകരമായി ബാധിച്ചു.വളരെ പെട്ടെന്ന് തന്നെ വുദ്യാഭ്യാസ രംഗത്ത് ഒരു മാറ്റം അനിവാര്യമായിത്തീർന്നു.ഓരോ ദിവസം കഴിയും തോറും നാട്ടുകാരുടെ പീന്തുണ ഏറി വന്നു.


2005- ന്റെ ആദ്യ മാസങ്ങളിൽ തന്നെ അതിന്ന് വേണ്ട പരിശ്രമം തുടങ്ങി. ആദ്യമായിത്തന്നെ ഒരു കെട്ടിടം അതിന്നു വേണ്ടി ഞങ്ങൾ കണ്ടെത്തി.ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടം അവരുമായി സംസ്സാരിച്ച് ഏർപ്പാട് ചെയ്തു.കോൺക്രീറ്റ് വരെ പണി തീർന്നിരുന്ന ആ കെട്ടിടത്തിന്റെ ബാക്കി പണിയെല്ലാം മുഴുവൻ നാട്ടുകാരുടേയും നല്ല മനുഷ്യരുടേയും സഹായതോടെ 2006-ൽ ഡിസംബർ മാസത്തോടെ പൂർത്തീകരിച്ചു.നാഷണൽ ലൈബ്രറി എന്ന് നാമകരണം ചെയ്തു.2007-ൽ വളരെ കുറച്ച് പുസ്തകങ്ങളുമായി ആരംഭിച്ച ലൈബ്രറി 2008 അവസാനതോടെ 1000 പുസ്തകങ്ങൾ എന്ന കടമ്പ കടക്കുകയും ചെയ്തു. പുസ്തകങ്ങളുടെ ശേഖരണത്തിന്നു വേണ്ടി നാട്ടുകാർ മുഴുവൻ പരിശ്രമിച്ചു.



2009-ജനുവരിയിൽ ഞങ്ങളുടെ ആവശ്യപ്രകാരം സന്ദർശനം നടത്തിയ തിരൂർ താലൂക്ക് ലൈബ്രറി സെക്രട്ടറി സംതൃപ്തി രേഖപ്പെടുത്തി.അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പുസ്തകത്തിന്റെ എണ്ണം ആയിരത്തിൽനിന്നും ആയിരത്തി ഇരുന്നൂർ ആയി വർദ്ധിപ്പിച്ചു.താലൂക്ക് സെക്രട്ടറിയുടെ രണ്ടാം വട്ട സന്ദർശനത്തിൽ പുസ്തകങ്ങളും ബന്ധപ്പെട്ടവയും പരിശോധന നടത്തുകയും നാഷണൽ ലൈബ്രറി അംഗീകാരത്തിന്നു വേണ്ടി താലൂക് ലൈബ്രറി കൗൺസിൽ ജില്ലാ ലൈബ്രറി കൗൺസിലിനോടും സംസ്ഥാന ലൈബ്രറി കൗൺസിലിനോടും നിർദ്ദേശിക്കാമെന്ന് ഉറപ്പ് തരികയും ചെയ്തു.അപേക്ഷയും മറ്റും തപാലിൽ ഉടൻ തന്നെ അയച്ചു കൊടുക്കുകയും ചെയ്തു.. 2009 നവംബർ 26-ന്ന് സംസ്ഥാന ലൈബ്രറി കൗൺസിൽ നാഷണൽ ലൈബ്രറിക്ക് അംഗീകാരം നൽകുകയും ചെയ്തു.

ഈ നിമിഷം വരെ ലൈബ്രറിക്കു വേണ്ട സഹായ സഹകരണങ്ങൾ നൽകിയ എല്ലാവരേയും ഈ അംഗീകാരത്തിന്റെ ധന്യ വേളയിൽ സ്മരിച്ചു കൊണ്ട് ഇനിയും സഹായ സഹകരണങ്ങൽ പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു.

നന്ദി.



നൗഷാദ് .കെ